ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ച ഓരോ വർഷവും ഇരട്ടി വേഗത്തിലാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് സ്പേസ് കമ്മീഷൻ അംഗം
കെ ശിവൻപട്ടം .st. marys hss ൽ ഡിബേറ്റ് ഫോറവും ,
നാഷണൽ
സർവീസ് സചേമ്, ....സ്കൂൾ റേഡിയോ എന്നിവയുടെ
സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച സംവാദ പരമ്പരയുടെ രണ്ടാം എഡിഷനിൽ സംവദിക്കുക
ആയിരുന്നു ഡോക്ടർ കെ ശിവൻ.
അനുദിനം മാറിക്കൊണ്ടിരിക്കുന്ന സ്പേസ് ടെക്നോളജി ഇന്ത്യയുടെ
വളർച്ചയിൽ വലിയ പങ്കാണ് വഹിക്കുന്നത്.
2016 ഐ സ് ർ ഓ യെ സംബന്ധിച്ച്
ചരിത്ര നേട്ടമാണ് ഉണ്ടായതു. ഒറ്റ വിക്ഷേപണത്തിൽ
എട്ടു ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ബ്രാഹ്മണ പത്തിൽ എത്തിക്കാനായീ .
ഐ സ് ർ ഓ വികസിപ്പിച്ചെടുത്ത റീ സ്റ്റാർട്ട്
സാങ്കേതിക വിദ്യയുടെ വിജയം കൂടി ആണിത്. ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയുടെ വിശ്വാസം
വര്ധിപ്പിക്കാന് ഈ നേട്ടത്തിന് കഴിഞ്ഞു . അടുത്ത യിടെ വിക്ഷേപിച്ച അഘനി യുടെ വിജയം
അറിയേം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കു
ഉത്തരമായീ പറഞ്ഞു.
സ്പേസ് ശാസ്ത്രജ്ഞനാകാൻ എന്ത് ചെയ്യണമെന്ന് ഒൻപതാം ക്ലാസ്സുകാരൻ
അബു ടൈറ്റ്‌സ് ചോദിച്ചപ്പോൾ ഉടൻ ഉത്തരവും എത്തി..
ഇത്
പറഞ്ഞത് മറ്റാരും അല്ല .ഇന്ത്യയുടെ
സ്പേസ് കമ്മീഷൻ അംഗവും വി .സ് .സ് സി ഡയറക്ടറും ആയ ഡോക്ടർ കെ ശിവൻ ആണ്
സ്പേസിനെക്കുറിച്ചുള്ള മധുരമായ സ്വപ്നവും ഭാവനയും
നിരന്തരമായ നിരീക്ഷണവും നിങ്ങളെ ഒരു
മികച്ച സ്പേസ് സയന്റിസ്റ് ആക്കും. ഒപ്പം
വായനയും.
ശൂന്യാകാശത്തെ കുറിച്ച് ചെറുപ്പത്തിൽ അമ്മമാർ
കുട്ടികളെ പ്രചോദിപ്പിക്കുന്ന മധുരമായ കഥകളാണ് മുതിരുമ്പോൾ പ്രാവർത്തികമാക്കുവാൻ
കഴിയുന്നത്. അമ്പിളി മാവാനേ പിടിക്കാൻ കഴിയും എന്ന ഉറപ്പാണ് അന്ന് അമ്മമാർ
കുട്ടികൾക്ക് നൽകുന്നത്.ഇന്ത്യ അങ്ങനെ നിരവധി അമ്മമാരുടെ പ്രാർത്ഥനയിൽ ചന്ദ്രനെ
പിടിച്ചു. അത് സ്പേസ് ടെക്നോളജിയിൽ നമ്മുടെ ഏറ്റവും വലിയ പര്യവേഷണം ആയിരുന്നു.
സാറ്റലൈറ്റുകളെ ഉപയോഗത്തെക്കുറിച്ചുള്ള
ചോദ്യങ്ങൾക്കു നിത്യജീവിതത്തിൽ സാറ്റലൈറ്റുകൾ നൽകുന്ന പങ്കു ഉദാഹരിച്ചായിരുന്നു
മറുപടി.
കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന
മത്സ്യത്തൊഴിലാളികൾക്ക് കഥ ഉൾക്കടലിൽ എവിടെ മൽസ്യം (മത്തിയും അയലയും )
കിട്ടുമെന്ന് പറഞ്ഞുകൊടുക്കുന്നത് സാറ്റലൈറ്റുകൾ ആണ്.അതുപോലെ എ ടി എം കാലിൽ നിന്ന്
പണം പിന്വലിക്കുന്നതും എല്ലാ മണി ട്രാന്സാക്ഷനുകളും
നടക്കാൻ സഹായിക്കുന്നതും സാറ്റലൈറ്റ് വഴി ആണ്. സാറ്റലെറ്റുകൾ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതാണ് ഈ
നൂറ്റാണ്ടിലെ സ്പേസ് ടെക്നോളജിയുടെ വളർച്ച
എന്ന് ശിവൻ പറഞ്ഞു.
വിദ്യാർത്ഥികളുടെ അൻപതിൽ അധികം ചോദ്യങ്ങൾക്കു
ഉത്തരം നൽകി ആണ് സംവാദം അവസാനിപ്പിച്ചത്. ഒപ്പം
ബുധനാഴ്ചകളിൽ നടക്കുന്ന ലോഞ്ചിങ് കാണാനും വിദ്യാർത്ഥികളെ ക്ഷണിക്കാനും
മറന്നില്ല.
സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി. സി ജോൺ അധ്യക്ഷത
വഹിച്ചു.പി.ടി എ പ്രസിഡന്റ് അനിൽകുമാർ, നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ സന്തോഷ് വിൽസൺ,
പി.ടി എ
സെക്രട്ടറി ലാൽ. എം തോമസ് സ്കൂൾ റേഡിയോ കോർഡിനേറ്റർ ബിന്നി സാഹിതി ,
ഫാക്കൽറ്റി
മെംബേർസ് ആയ ദീപ ജോസഫ്, പി സുജ,
സൂസൻ
വര്ഗീസ്, സ്കൂൾ ചെയര്മാന്
ടോം എന്നിവർ പ്രസംഗിച്ചു . വിദ്യാർത്ഥികളായ ടെന്നി എറിക് ,അബു തീത്തോസ് ,
ജ്യോതിഷ്
ശ്രീലക്ഷ്മി ,ഹരീഷ് അർജുൻ ജെ ലാൽ അനന്യ അന്നാ ടോം
സാബു സ്വസ്തിക വിനോദ് അനൂജ ,തുടങ്ങ്യവർ സംവാദത്തിൽ
പങ്കെടുത്തു
വിദ്യാർത്ഥികളിൽ
ക്രിട്ടിക്കൽ തിങ്കിങ് വളർത്തുന്നതിന്റെ ഭാഗമായീ എല്ലാ മാസവും ഉന്നത
വ്യഖികളുമായുള്ള സംവാദം ഒരുക്കുന്നതായീ പ്രിൻസിപ്പൽ ഫാദർ സി. സി ജോൺ പറഞ്ഞു
പാഠപുസ്തകത്തിന്റെ താളുകൾക്കു അപ്പുറത്തുള്ള വിശാല ലോകം കുട്ടികൾക്ക് കട്ടി
കൊടുക്കുകയാണ് ഈ സംവാദപരമ്പരയിടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു
No comments:
Post a Comment