സിവിൽ
സേവിസിലേക്കു നയിക്കപ്പെടാൻ നിരന്തരന വായന ആവശ്യം.. തിരുവനതപുരം സബ് കളക്ടർ ദിവ്യ
സ് ഐയ്യർ ഐ .എ സ്
പട്ടം സൈന്റ്റ് മേരീസ് ഹയർസെക്കണ്ടറി
സ്കൂളിൽ 40.16 എസ്. എം
വോയിസ് എന്ന സ്കൂൾ റേഡിയോയുടെ
അഭീമുഖ്യത്തിൽ സംവാദ പരമ്പര ആരംഭിച്ചു പുതിയ ബ്ലോഗും നിലവിൽ വന്നു .stmarysdebateforum.blogspot.in എന്നതാണ് ബ്ലോഗിന്റെ വിലാസം
ഐ എ
സിനുള്ള ഒരുക്കം എന്ന് തുടങ്ങണം...എന്ന ആറാം ക്ലാസുകാരൻ റുഡോൾഫിന്റെ
ചോദ്യത്തിന് മുന്നിൽ ഒരുനിമിഷം തിരുവനതപുരം സബ് കളക്ടർ ചിന്തിച്ചി നിന്നു ... ഉടൻ
മറുപടിയും എത്തി ....
ഐ എ സിനു അങ്ങനെ പ്രതെയ്ക
ഒരുക്കം ഇല്ല. കണ്ടും കെട്ടും പഠിക്കുന്നത് തന്നെയാണ് ഐ. എ സിനുള്ള പ്രധാന
ഒരുക്കം. നിരന്തരമായ വായനും ക്രിട്ടിക്കൽ ചിന്തയുമാണ് വേണ്ടത്. അതിനായീ എല്ലാ ദിവസവും
പത്രങ്ങൾ വായിക്കണം. ഒരു മലയാളം പത്രവും ഒരു ആംഗലേയ പത്രവും. വായിച്ചാൽ അത് കുറിപ്പായീ എഴുതി പുനർ വായനക്കായീസൂക്ഷിക്കുകയും വേണം. പത്താം ക്ലാസ്സുവരെയുള്ള പാഠങ്ങൾ ഹൃദിസ്ഥമാക്കി പഠിക്കണം.
പിന്നെ മനസ്സിൽ അടങ്ങാത്ത ആഗ്രഹവും
സ്ഥിരോത്സാഹവും വേണം..
.....മെഡിസിനിൽ നിന്ന് സിവിൽ സെര്വീസിലേക്കുള്ള മാറ്റം ആയിരുന്നു
അടുത്ത ചോദ്യം.
ആരോ
ഗ്യ രംഗത്തുയ്യുന്നതിനേക്കാൾ..,പൊതുജനങ്ങളെ
സഹായിക്കാൻ കഴിയുന്ന ഒരു മേഖല ആണ് സിവിൽ സർവീസ് എന്നതാണ് ഇവിടെ എത്തിപെടാൻ
കാരണമെന്നു ചെറുപുഞ്ചിരിയോടെ പറഞ്ഞപ്പോൾ കുട്ടികൾക്ക് എല്ലാം സന്തോഷവും
ഉത്സാഹവാറും.. ആയീ
പട്ടം സൈന്റ്റ് മേരീസ് ഹെയർ സെക്കൻഡറി
സ്കൂളിലെ ഡിബേറ്റ് ഫോറവും സ്കൂൾ റേഡിയോ യും സംയുക്തമായേ സംഘടിപ്പിച്ച സംവാദ
പരമ്പരയുടെ ഉത്കാടന സെഷനിൽ സംവദിക്കുക ആയിരുന്നു സബ് കളക്ടർ.
ഡിബേറ്റ് ഫോറം തയ്യാറാക്കിയ ബ്ലോഗും
സബ്‌കളക്ടർ പ്രകാശനം ചെയ്തു.stmarysdebateforum.blogspot.in എന്നതാണ്
ബ്ലോഗിന്റെ വിലാസം
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച
രാവിലെ 10 മണിമുതൽ ഐ എ സ്
ഉദ്യോഗസ്ഥരുമായുള്ള സംവാദ പരമ്പര
ഒരുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി. സി ജോൺ പറഞ്ഞു. വിദ്യാർത്ഥികളിൽ
മൂല്യബോധം സൃഷ്ട്ടിക്കുന്നതൊപ്പം അവരിൽ പ്രോത്സാഹന ജനകമായ പുതിയ ചിന്തകൾ വളർത്തുക
എന്നതാണ് ഈ സംവാദം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഫാദർ സി. സി ജോൺ കൂട്ടിച്ചേർത്തു.
സംവാദത്തിനു മുന്നോടി ആയീ എഴുത്തു
കൂട്ടം നടന്നു. പ്രമുഖ തിരക്കഥ കൃത്തും പി ആർ. ഡി ഡെപ്യൂട്ടി ഡയറക്ടറുമായ സലിൻ
മാങ്കുഴി , ഗിരീഷ് പുലിയൂർ, വൈലോപ്പള്ളി സംസ്ക്രിത
കേന്ദ്ര സെക്രട്ടറി എം ആർ ജയഗീത, അഞ്ജലി ദിലീപ് , റേഡിയോ
ജോക്കികളായ മാഹീൻ, മുസാഫിർ, യു പ്രജുഷ , സോനു എന്നിവർ പങ്കെടുത്തു
സംവാദ പരമ്പര പ്രിൻസിപ്പൽ ഫാദർ സി. സി
ജോൺ ഉൽക്കാടനം ചെയ്തു .പി.ടി എ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത
വഹിച്ചു പി.ടി.എ സെക്രട്ടറി ലാൽ.എം.തോമസ്,ഫാദർ ഗീവര്ഗീസ്
എഴിയത് ,ബിന്നി സാഹിതി ,ദീപ
ജോസഫ്, പി.സുജ, സാഗ
ജെയിംസ് ,സന്തോഷ് പി.മാത്യു , അജിമോൻ....... വിദ്യാർത്ഥി പ്രെതിനിതികളായ അക്ഷയ് സ് നായർ, നവ്യ അലക്സ്, ദേവിക സ് നായർ, അനാമിക, സാന്ദ്ര ജെയിംസ്, ദിയ അലക്സ്, അക്ഷയ് സോമൻ, അഭിജിത്, അരുൺ എ. ഡി , ത്സാരണ്യ മോഹൻ, തുടങ്ങ്യവർ
നേതൃത്വആം നൽകി
No comments:
Post a Comment