പരിതിഥി ഹൃസ്വ ചിത്ര ഡോക്യൂമെന്ററി ഫെസ്റ്റിവൽ .
എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി
മാർച്ച് 15. മത്സര വിജയികൾക്ക്
കെ എം മാത്യു സ്മാരക പുരസ്‌കാരങ്ങൾ
പെരിയാർ ബാല ജന സഖ്യ ശാഖയുടെ
ആഭിമുഖ്യത്തിൽ രണ്ടാമത് തിരുവന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ ഭാഗമായീ ഷോർട് ഫിലിം
, ഡോക്യുമെന്ററി ഫെസ്റ്റിവൽ ജൂൺ.2-4.വരെ തിരുവനതപുരം
കേന്ദ്രമാക്കി സംഘടിപ്പിക്കുന്നു.
വിദ്യാർത്ഥികളും യുവജനങ്ങളും
നിർമിച്ച . മൂന്ന് മിനിറ്റു മുതൽ പതിനച്ചു
മിനിറ്റു വരെ ദൈർഖ്യമുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലിന് പരിഗണിക്കുന്നത്. ഇത് കൂടാതെ
പൊതു വിഭാഗത്തിലും ചിത്രങ്ങൾ അയക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രതേയകം പ്രദര്ശനങ്ങളും
വിലയിരുത്തലും ആണ് . മത്സര വിജയികൾക്ക് കെ എം മാത്യു സ്മാരക പുരസ്‌കാരങ്ങൾ നൽകുന്നതാണ്.
വിദ്യാർത്ഥികളിലും യുവജനകളിലും
പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമായ ബോധവൽക്കരണം നടത്തുക ആണ് പരിപാടികൊണ്ടു ഉദ്ദേശിക്കുന്നതെന്ന്
തിരുവന്തപുരം യൂണിയൻ രക്ഷാധികാരി അഡ്വ പി സ്
തോമസും സെക്രട്ടറി സെറ മറിയം ബിന്നിയും
പറഞ്ഞു. പ്രമുഖ കാർട്ടൂണിസ്റ്റ് ഹക്കൂ,
ഹരി ചാരുത , എന്നിവരാണ് മേളയുടെ കോർഡിനേറ്റര്മാര് . ഫെസ്റ്റിവലിന് ശേഷം ബാലജ സഖ്യങ്ങൾക്കും
ശാഖകളിലും സൗകര്യ പ്രദമായ സ്ഥലങ്ങളിൽ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായീ ചിത്രങ്ങൾ
പ്രദര്ശിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാവും.
താല്പര്യമുള്ള പരിസ്ഥിതി
മുഖ്യ പ്രേമേയമായീ ചിത്രങ്ങൾ എടുത്തിട്ടുള്ളവർ
മാർച്ച് .... നകം കൺവീനർ , പരിസ്ഥിതി ഫെസ്റ്റിവൽ..., ബ്ലോക്ക്7/526, കെ സ് എച് ബി ഫ്ലാറ്റ് , വഞ്ചിയൂർ പോസ്റ്റ് -695035 എന്ന
വിലാസത്തിൽ ചിത്രങ്ങളുടെ .3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊന്ന കത്ത്
അയക്കണം. വിശദാംശങ്ങൾക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment