ജീവിതത്തിൽ ഏറ്റവും വലിയ
പ്രചോദക ആരാണെന്നുള്ള ചോദ്യത്തിന് യുവ ഐ. എ. എ സ് ഓഫീസർ ടി. വി. അനുപമക്ക് ഒറ്റ ഉത്തരമേ
ഉണ്ടായിരുന്നുളൂ. എന്റെ അമ്മ.
പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. എന്റെ മെന്റോർ ആയിരുന്നു
അച്ഛൻ. പഠിത്തത്തോടൊപ്പം പഠ്യേതര പ്രവത്തനങ്ങൾക്കും പ്രാമുഖ്യം നൽകിയിരുന്നു ഞാൻ. രണ്ടും
ഒരുപോലെ കൊണ്ടുപോകാൻ എനിക്ക് അന്ന് കഴിഞ്ഞിരുന്നു...
അങ്ങനെ പഠനത്തിന്റെ നാളുകളിൽ ആണ്അ ച്ഛൻ മരിച്ചത്. മനസികമായീ തകർന്ന എന്നെ കൈപിടിച്ച് നടത്തിയ അമ്മ എന്റെ best കൂട്ടുകാരിയാണ്, മെന്റർ ആണ്. ഞാൻ എന്താണോ അതെല്ലാം
എന്റെ മാതാപിതാക്കൾക്ക് ഉള്ളതാണ്. അനുപമ കൂട്ടി ചേർത്ത് പറഞ്ഞത് സ്തബ്ധരായാണ് നൂറൊളോം
വരുന്ന പുതു തലമുറയിലെ കുട്ടികൾ കേട്ടിരുന്നത്.
ഇയർബുക്കും, ബാലവിജ്ഞാന കോശവും ആയിരുന്നു എന്റെ ആദ്യകാല വായന പുസ്തകങ്ങൾ. തനി
ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്നു വന്ന എനിക്ക് വീടിനു അടുത്തുള്ള ഗ്രന്ദശാല ആയിരുന്നു
ആദ്യത്തെ വായനയുടെ പാഠശാല.
ഞങ്ങൾ അഞ്ചു കുട്ടികൾ ചേർന്ന് ബുക്ക്
എക്സ്ചേഞ്ച് എന്നൊരു ആശയം കൊണ്ടുവന്നു. അങ്ങനെ ആവേശപൂർവം ഒത്തിരി പുസ്തകങ്ങൾ
അവധിക്കാലങ്ങളിൽ വായിച്ചിട്ടുണ്ട്. അവയെല്ലാമാണ് ഇന്നും മധുരിക്കുന്ന ഓർമ്മകളായീ അവശേഷിക്കുന്നത് അവർ കൂട്ടിച്ചേർത്തു.
ഒരിക്കലും വായനയിൽ ക്വാണ്ടിറ്റി
അല്ല ക്വാളിറ്റിക്കണ് പ്രാധാന്യം നൽകേണ്ടത്. ഒരുപുസ്തകമേ വായിച്ചുള്ളുവെങ്കിലും അത്
സമഗ്രമായ അറിവിലേക്ക് നയിക്കപ്പെടണം. അതാണ് വായനയിൽ ശ്രദ്ധിക്കേണ്ട വസ്തുത.
സൈന്റ്റ് മേരീസ് ഹെയർ സെക്കണ്ടറി
സ്കൂളിലെ മോഡൽ റേഡിയോ ഡിബേറ്റ് ഫോം എൻ
. എസ്
എസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സംവാദ പരമ്പരയുടെ മൂനാം എഡിറ്റിനിൽ സംസാരിക്കുക
ആയിരുന്നു സാമൂഹ്യ നീതി വകുപ്പ് ഡയരക്ടർ ടി വി അനുപമ
.
പിന്നെ ചോദ്യങ്ങളുകളുടെയും
ഉത്തരങ്ങളുടെയും പെരുമഴ ആയിരുന്നു.
എങ്ങനെ പടിക്കണമെന്നതായിരുന്നു
അഞ്ചാം ക്ലാസ്സുകാരൻ റുഡോൾഫ് ചോദിച്ചത്.
എങ്ങനെ പടിക്കണമെന്നതിനു ടിപ്സ് ഇല്ല എന്നതായിരുന്നു ആദ്യ മറുപടി. പിന്നെ പറഞ്ഞു.
ഞാൻ പത്താം ക്ലാസ് വരെ ദിവസേന പാഠങ്ങൾ അപ്ഡേറ്റ് ചെയ്തു പടിക്കുമായിരുന്നില്ല. കോ കരിക്കുലം
ആക്ടിവിറ്റീസിലായിരുന്നു ഏറെയും താല്പര്യം. സ്പോർട്സ്, കല, എഴുത്തു... മാരത്തോൺ ഓട്ടം
എന്നിവ എനിക്ക് ഏറെ ഇഷ്ടമായിരുന്നു.
പക്ഷെ നല്ല മാർക്ക് വാങ്ങി ആണ് പത്താം ക്ലാസ് പൂർത്തി ആക്കിയത്, പിന്നെ ഹയർസെക്കണ്ടറി.
പഠനരീതി എല്ലാം മാറി മറിഞ്ഞു. ദിവസേനയുള്ള അപ്ഡേഷന്സ്. അന്നന്നുള്ള പാഠങ്ങൾ അന്നന്നു
തന്നെ പഠിച്ച ശേഷം മാത്രമേ ഉറക്കമുള്ളൂ. ആ ശീലം
പിന്നെ ഇന്നുവരെ തുടർന്ന് വരുന്നു.
പഠനം കഴിയുമ്പോൾ കുട്ടികൾ ഓർക്കും കുറച്ചുകൂടി നന്നായീ പഠിച്ചിരുന്നുവെങ്കിൽ നല്ല മാർക്ക്
സ്കോർ ചെയ്യാമായിരുന്നു എന്ന്. ഈ തിരിച്ചറിവിൽ വേണം പഠിക്കുവാൻ എന്ന് അനുപമ ഓർമിപ്പിച്ചു.
വായനയെകുറിച്ചായിരുന്നു
ഒൻപതാം ക്ലാസ്സുകാരി അനൂജയുടെ അടുത്ത ചോദ്യം
സ്വാഭാവികമായും ചെറിയ പ്രായത്തിൽ ഫിക്ഷനുകളിലാകും കുട്ടികൾക്ക് താല്പര്യം. പതുക്കെപ്പതുക്കെ ഗൗവരവമുള്ള വായനയിലേക്ക് തിരിയും. വായിക്കാൻ സമയം
കണ്ടെത്തലാണ് ആദ്യം ചെയ്യേണ്ടത്, അത് നമ്മുടെ റെഗുലർ പഠനത്തെ ബാധിക്കാനും പാടില്ല.
ഒരു സിവിൽ സെർവന്റാകണമെങ്കിൽ
എന്ത് ചെയ്യണം എന്ന് ഒൻപതാം ക്ലാസ്സുകാരി അന്ന ചോദിച്ചപ്പോൾ.
അനുപമയുടെ മറുപടി അഞ്ചാക്ഷരം ആയിരുന്നു.
ആപ്റ്റിറ്റ്യൂട് . അതിൽ നിന്നാണ് ഒരു സിവിൽ സെർവന്റിന്റെ ജനനം .സമൂഹത്തിലെ അവസാനത്തെ
പാവപെട്ടവനെയും പരിഗണിക്കപ്പെടുന്ന മനസുണ്ടാവുക
എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.പോസിറ്റിവും നെഗറ്റീവും അയൊക്കെയുള്ള തീരുമാനങ്ങൾ
എടുക്കുമ്പോഴും പരിഗണ അർഹിക്കുന്ന വലിയ ജനവിഭാഗം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ
തീരുമാനങ്ങൾ കരുണക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് അത്താണി ആയി മാറണം.
വിദ്യാർത്ഥികളിൽ ആനുകാലിക വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും അവരിൽ ചലഞ്ചിങ്
പ്രൊഫഷനുകളിൽ ആകർഷകം സൃഷ്ഠിക്കുകയും ആണ് സംവാദ പരമ്പരയിൽ കൂടി ലക്‌ഷ്യം ഇടുന്നതെന്നു
പ്രിൻസിപ്പൽ ഫാദർ സി സി ജോൺ പറഞ്ഞു. അടുത്ത വര്ഷം കൂടുതൽ സിവിൽ സർവീസ് ഓഫിസര്മാരെ കുട്ടികൾക്ക്
പരിചയ പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാകുന്നതായും അദ്ദേഹം കൂട്ടി ചേർത്തു്. .
മോഡൽ റേ ഡിയോയുടെ ജനറൽ കോർഡിനേറ്റർ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. പി ടി എ
പ്രസിഡന്റ് അനിൽകുമാർ. വൈസ് പ്രസിഡന്റ് രമാദേവി, ഫാക്കൽറ്റി കോര്ണറ്റോർസ് ആയ ഫാദർ ഗീവര്ഗീസ്
എഴ്തിയറ്റു,, യെൻ സ് സ് പ്രോഗ്രാം ഓഫീസർ സന്തോഷ് വിൽസൺ , ലാൽ എം തോമസ് , ബിന്നി സാഹിതി, ദീപ ജോസഫ് ,പി സുജ ,സൂസൻ വര്ഗീസ് എന്നിവർ
സംസാരിച്ചു
സ്ടുടെന്റ്റ് കോർഡിനേറ്റര്മാരായ അക്ഷയ് സോമൻ, അനൂജ, ജിഷ്ണു , അന്ന, റുഡോൾഫ്,
അക്ഷയ് സ് നായർ തുടങ്ങിയവർ നേതൃത്വത്തെ നൽകി
No comments:
Post a Comment